
ബാലരാമപുരം: എം.വിൻസെന്റ് എം.എൽ.എയുടെ ഉച്ചക്കടയിലെ തിരഞ്ഞെടുപ്പ് കാര്യാലയവും ,എൻ.ഡി.എ സ്ഥാനാർത്ഥി കോവളം ടി.എൻ. സുരേഷിന്റെയും എൽ.ഡി.എഫ് സ്ഥാനാർത്ഥി ഭഗത് റൂഫസിന്റെയും വിഴിഞ്ഞം മേഖലയിലെ പ്രചാരണ ബോർഡുകൾ കുത്തിക്കീറിയ കേസിൽ യുവാവിനെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചക്കട പുലിവിള വീട്ടിൽ സന്തോഷ് (36) ആണ് അറസ്റ്റിലായത്. ബാലരാമപുരം, വിഴിഞ്ഞം പൊലീസ് സ്റ്റേഷനുകളിൽ അക്രമിക്കെതിരെ പൊലീസ് കേസെടുത്തു. ഉച്ചക്കടയിൽ രണ്ടര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതായി കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ആദ്യം യു.ഡി.എഫ് കാര്യാലയം മാത്രമാണ് തകർത്തതെന്ന് വിചാരിച്ചെങ്കിലും പൊലീസ് അന്വേഷണത്തിൽ എൻ.ഡി.എ- എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണബോർഡുകളും തകർത്തതായി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |