തളിപ്പറമ്പ്: ടാഗോർ വിദ്യാനികേതൻ ജി.വി.എച്ച്.എസ്.എസിലെ 2025-26 വർഷത്തെ അഞ്ച് മുതൽ പ്ലസ്ടു വരെ ക്ലാസുകളിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള ടാഗോർ ഗുഡ്‌നെസ് അവാർഡ് വിതരണം സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സയന്റിസ്റ്റുമായ ഡോ. യു.പി.വി സുധ നിവ്വഹിച്ചു. സർവ്വീസിൽ നിന്നു വിരമിക്കുന്ന അദ്ധ്യാപിക എൻ.വി രമ, ഓഫീസ് സ്റ്റാഫ്
ഒ. മൊയ്തു എന്നിവർക്ക് യാത്രയയപ്പും നല്കി. സ്‌കൂളിലെ മുൻ പ്രഥമ അദ്ധ്യാപകൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ച ബക്കർ ചൂളിയാടാണ് ടാഗോർ ഗുഡ്‌നെസ് അവാർഡ് ഏർപ്പെടുത്തിയത്. പി.ടി.എ പ്രസിഡന്റ് ടി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ബിജു കാർത്തിക്, മദർ പി.ടി.എ പ്രസിഡന്റ് ബീന കൃഷ്ണൻ, ബക്കർ ചൂളിയാട്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ഫിലൈറ്റ് സ്റ്റീഫൻ, പ്രഥമ അദ്ധ്യാപിക പി.ഒ ഇന്ദുമതി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
