
ടെഹ്റാൻ: ഖാർഗ് ദ്വീപിന് നാശമുണ്ടായാൽ ഇറാന്റെ സാമ്പത്തിക നട്ടെല്ല് തകർന്നു എന്നാണ് അർത്ഥം. എന്തുകൊണ്ടാണ് ഖാർഗ് ഏറ്റവും നിർണായകമായ പ്രദേശമാകുന്നത്.
കിരീടത്തിലെ
രത്നം
ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ഖാർഗ് ദ്വീപിലൂടെയാണ്.
ഇറാൻ തീരത്തുനിന്ന് 28 കി.മീ അകലെ
ഹോർമുസ് കടലിടുക്കിന് 660 കിലോമീറ്റർ വടക്കു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു
ഇറാന്റെ ‘കിരീടരത്നം’
8 കിലോമീറ്റർ നീളം
4–5 കിലോമീറ്റർ വീതി.
ജന സംഖ്യ -8000 ഓളം
വലിയ കപ്പലുകൾക്ക് അടുക്കാൻ കഴിയുന്ന ആഴമുള്ള കടൽത്തീരം.
എണ്ണ ടാങ്കുകൾ, പൈപ്പ് ലൈനുകൾ, സൈനിക താവളങ്ങൾ എന്നിവയുള്ളതിനാൽ അതീവ സുരക്ഷാ മേഖലയാണ്.
എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഈ ദ്വീപ് വഴിയാണ്.
പ്രതിദിനം 70 ലക്ഷം ബാരൽ എണ്ണവരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ടെർമിനലുകൾ
ക്രൂഡ് ഓയിൽ കടലിനടിയിലെ പൈപ്പുകൾ വഴി എത്തിച്ച് സംസ്കരിക്കും
ദ്വീപ് ആക്രമിക്കുന്നതോടെ ഇറാന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സായ എണ്ണവ്യാപാരത്തെ തകർത്ത് രാജ്യത്തെ സാമ്പത്തികമായി തളർത്താം
ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് പോലുള്ള സേനകളുടെ ഫണ്ടിങ്ങിനെ ബാധിക്കും.
സാമ്പത്തിക പ്രാധാന്യത്തിന് പുറമേ ചരിത്രപരമായും സൈനികമായും ഖാർഗ് ദ്വീപ് ഇറാന് പ്രധാനപ്പെട്ടതാണ്. അയൽരാജ്യങ്ങളുടെ നിരീക്ഷണത്തിന് ഇറാൻ ഈ ദ്വീപ് ഉപയോഗിക്കുന്നുണ്ട്. റവല്യൂഷനറി ഗാർഡ്സാണ് ദ്വീപിന് സുരക്ഷ ഒരുക്കുന്നത്.
പോർച്ചുഗീസുകാരും ഡച്ചുകാരും ദ്വീപിനായി പോരാടിയിട്ടുണ്ട്. 1980കളിലെ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ഇറാഖ് ഈ ദ്വീപ് ബോംബിട്ട് തകർക്കാൻ ശ്രമിച്ചെങ്കലും പിന്നീട്, ദ്വീപിലെ സംവിധാനങ്ങൾ ഇറാൻ പുനർനിർമിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |