SignIn
Kerala Kaumudi Online
Tuesday, 21 April 2026 2.18 PM IST

ലക്ഷ്യം വിജയ്; സ്വന്തം ജീവനും ഭാവിയും അപകടത്തിലാകും, യുവാക്കൾക്ക് രജനികാന്തിന്റെ മുന്നറിയിപ്പ്

Increase Font Size Decrease Font Size Print Page
rajanikanth-

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യുവാക്കൾക്ക് മുന്നറിയിപ്പുമായി സൂപ്പർതാരം രജനികാന്ത്. ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിന് പുറത്തുവച്ച് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് രജനികാന്ത് യുവാക്കളെ കുറിച്ചുള്ള ആശങ്ക പങ്കുവച്ചത്. യുവതലമുറ തങ്ങളുടെ വിദ്യാഭ്യാസത്തെ കുറിച്ചും ഭാവിയെ കുറിച്ചും ഗൗരവമായി ചിന്തിക്കണം. യുവാക്കൾക്ക് ശ്രദ്ധ വേണം. എന്തെങ്കിലും പറ്റിയാൽ അത് അവരുടെ നഷ്ടമാണ്. അവർ അവരുടെ പഠനത്തിനും ആരോഗ്യത്തോടെ ഇരിക്കുന്നതിലും ശ്രദ്ധിക്കണം എന്ന് അദ്ദേഹം പറഞ്ഞു,​ മയക്കുമരുന്നിനോ മദ്യത്തിനോ അടിമകളാകരുത്. അത് നിങ്ങളുടെ മാത്രമല്ല,​ നിങ്ങളുടെ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും ജീവിതം നരകതുല്യമാക്കും. നിങ്ങളുടെ സുഹൃത്തുക്കളാരെങ്കിലും അവ ഉപയോഗിക്കുന്നുണ്ടെങ്കിൽ അവരുടെ അടുത്തേക്ക് പോകരുത് എന്നും രജനികാന്ത് പറഞ്ഞു.

നടനും ടി.വി.കെ അദ്ധ്യക്ഷനുമായി വിജ‌യ്‌യുടെ ആരാധകർക്ക് സമീപകാലത്തുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് രജനികാന്തിന്റെ പ്രതികരണം. കഴിഞ്ഞ മാസം തഞ്ചാവൂരിൽ നടന്ന വിജ‌യുടെ പൊതുറാലിക്കിടെ അഞ്ച് ആരാധകർക്ക് വാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റിരുന്നു. കഴി‌ഞ്ഞ വർഷം ജൂലായിൽ കരൂരിൽ നടന്ന വിജയ്‌യുടെ റാലിയിലെ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, TAMILNADU, VIJAY, RAJANIKANTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.