SignIn
Kerala Kaumudi Online
Tuesday, 21 April 2026 12.05 PM IST

ഭവാനിപ്പൂരിൽ പത്രിക നൽകി മമത

Increase Font Size Decrease Font Size Print Page

ന്യൂഡൽഹി: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് മണ്ഡലമായ ഭവാനിപ്പൂരിൽ മുഖ്യമന്ത്രി മമത ബാനർജി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയാണ് എതിരാളി. കൊൽക്കത്തയിലെ വീട്ടിൽ നിന്ന് പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെ അലിപൂർ സർവേ കെട്ടിടത്തിലേക്ക് കാൽനടയായി വന്നാണ് മമത പത്രിക സമർപ്പിച്ചത്. വിശ്വസ്തനായ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിമും ഉണ്ടായിരുന്നു. 2021ൽ നന്ദിഗ്രാമിൽ നിന്ന് മത്സരിച്ച മമത 1,956 വോട്ടുകൾക്ക് സുവേന്ദുവിനോട് തോറ്റിരുന്നു. ഉപതിരഞ്ഞെടുപ്പിൽ 58,832 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ഭവാനിപ്പൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. നന്ദിഗ്രാമിലും ഭവാനിപ്പൂരിലും മത്സരിക്കുന്ന സുവേന്ദു ഇക്കുറിയും മമതയെ പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2011മുതൽ ഭവാനിപ്പൂരിൽ നിന്നാണ് മമത ജയിച്ചത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, MM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.