
മുംബയ്: ഡയമണ്ട് സർട്ടിഫിക്കേഷൻ സ്ഥാപനമായ ഇന്റർനാഷണൽ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.ജി.ഐ) ഐ.പി.എല്ലിലെ പ്രമുഖ ടീമായ ഗുജറാത്ത് ടൈറ്റൻസുമായി കൈകോർക്കുന്നു. നിലവിലെ സീസണിലെ ഔദ്യോഗിക സർട്ടിഫിക്കേഷൻ പാർട്ണറായാണ് ഐ.ജി.ഐ കരാറൊപ്പിട്ടത്. ഡയമണ്ട് വിപണിയിൽ ഉപഭോക്തൃ ബോധവൽക്കരണം, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സഹകരണം.
ക്രിക്കറ്റിലെ ഡി.ആർ.എസ് സംവിധാനം പോലെ ഓരോ വജ്രത്തിന്റെയും ഗുണനിലവാരം കൃത്യമായി വിലയിരുത്താനാണ് ഐ.ജി.ഐ ലക്ഷ്യമിടുന്നതെന്ന് ഗ്ലോബൽ സി.ഇ.ഒ തെഹ്മാസ്പ് പ്രിന്റർ പറഞ്ഞു. ഗുജറാത്ത് ടൈറ്റൻസിന്റെ യൂണിഫോമിൽ ഐ.ജി.ഐ ലോഗോ ഈ സീസണിലുടനീളം ഉണ്ടായിരിക്കും.
വിശ്വാസവും ഗുണമേന്മയും ഉയർത്തിപ്പിടിക്കുന്ന ഐ.ജി.ഐയുമായുള്ള സഹകരണം ടീമിന് പുതിയ ഊർജ്ജം നൽകുമെന്ന് ഗുജറാത്ത് ടൈറ്റൻസ് സി.ഒ.ഒ കേണൽ അർവീന്ദർ സിംഗ് വ്യക്തമാക്കി. വജ്രങ്ങൾ വാങ്ങുമ്പോൾ ശരിയായ സർട്ടിഫിക്കേഷന്റെ പ്രാധാന്യം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഈ പങ്കാളിത്തം സഹായിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |