
തിരുവനന്തപുരം: പോളിംഗ് കൂടിയെങ്കിലും 80 ശതമാനത്തിൽ കൂടുതൽ നടന്ന മണ്ഡലങ്ങളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 19 മണ്ഡലങ്ങളിൽ 80 ശതമാനം കടന്നു. ഇത്തവണ അത് 4 ആയി ചുരുങ്ങി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 2,75,03,768 വോട്ടർമാരുണ്ടായിരുന്നു.എസ്.ഐ.ആർ നടപ്പാക്കിയതോടെ ആറ് ലക്ഷം സ്ത്രീകളും മൂന്ന് ലക്ഷം പുരുഷന്മാരും കുറഞ്ഞു. വോട്ടർമാരുടെ എണ്ണം 2,69,53,644 ആയി. പല മണ്ഡലങ്ങളിലും 12000 മുതൽ 48000വരെ വോട്ടുകൾ കുറഞ്ഞു. ഇത് പോളിംഗ് കൂടാൻ ഇടയാക്കി. പ്രത്യേകിച്ച് നഗരമണ്ഡലങ്ങളിൽ.
2021ൽ 80% കടന്ന
മണ്ഡലങ്ങൾ
പയ്യന്നൂർ- (81.87)
തളിപ്പറമ്പ്- (83.44)
ധർമ്മടം- (83.33)
കൂത്തുപറമ്പ്- (80.37)
മട്ടന്നൂർ- (82.11)
പേരാവൂർ- (80.41)
വടകര- (81.9)
കുറ്റിയാടി- (83.94)
നാദാപുരം- (81.14)
പേരാമ്പ്ര- (82.36)
ബാലുശേരി- (80.91)
ഏലത്തൂർ- (80.68)
കുന്നമംഗലം- (83.57)
കൊടുവള്ളി- (82.44)
ചിറ്റൂർ- (80.88)
കുന്നത്തുനാട്- (82.93 )
അരൂർ- (82.58)
ചേർത്തല- (83.8)
കരുനാഗപ്പള്ളി- (80.85)
2026ൽ 80%
കുന്നത്തുനാട് 81.99
ചിറ്റൂർ 81
കുന്നമംഗലം 80.35
അരൂർ 80
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |