
ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നവർ അവിടങ്ങളിലെ വിശേഷപ്പെട്ട ആചാരങ്ങളെ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. എല്ലാ ക്ഷേത്രത്തിലും പതിവുള്ള ഒരാചാരമാണ് നിവേദ്യം. ഭഗവാന്/ പ്രതിഷ്‌ഠയ്‌ക്ക് അന്നം നൽകുന്നതാണ് നിവേദ്യം. നേദ്യം എന്ന് വിളിച്ചുപറഞ്ഞ് പൂജാരി തിടപ്പള്ളിയിൽ നിന്നും ശ്രീകോവിലിലേക്ക് പാത്രത്തിൽ അന്നവുമായി പോകും. ആ സമയം ആരും നാലമ്പല പരിസരത്ത് നിൽക്കാറില്ല. പുറത്തിറങ്ങി നിൽക്കും. ഇതിന് കാരണമെന്തെന്ന് എത്രപേർക്ക് അറിയാം?
അന്നം അഥവാ ആഹാരം എന്നത് ഒരു ദേവതയാണ് എന്നാണ് സങ്കൽപം. അന്നം കഴിക്കേണ്ട സമയത്ത് ആരുവന്നാലും എഴുന്നേൽക്കേണ്ടതില്ല എന്നാണ് ഭാരതീയ സംസ്‌കാരം. ഏറ്റവുമാദ്യം ശ്രദ്ധ വേണ്ടത് അന്നത്തിനാണ്. ആ ദേവത കഴിഞ്ഞുമാത്രമേ മറ്റുള്ളവർക്ക് പ്രാധാന്യം വരൂ. ഇക്കാലത്ത് പല വീടുകളിലും ആഹാരം കഴിക്കാൻ ഒത്തുകൂടുമ്പോൾ ആളുകൾ തമ്മിൽ സംസാരിക്കാറുണ്ട്. ഇത് പാടില്ല എന്നാണ് പറയാറ്. നാല് വിധത്തിലുള്ള വിഭവങ്ങളും ആറ് രസങ്ങളും അടങ്ങിയതാണ് നിവേദ്യം. ഇതിൽ പ്രധാന രസം മധുരമാണ്.
നിവേദ്യം സമർപ്പിക്കുന്നത് തുറന്ന സ്ഥലത്തായാലും ഭക്തർ മാറിനിൽക്കേണ്ടതാണ്. ദേവനും പൂജകനും തമ്മിലെ ഈ സമയം കാണാവൂ എന്നാണ് ആചാര്യവിധി. ഭഗവാന്റെ നാവ് നിവേദ്യ സമയത്ത് തിടപ്പള്ളിയിലേക്ക് നീണ്ടുകിടക്കുമെന്നും അതിനാൽ ഈ സമയം ഇതുവഴി മുറിച്ചുകടക്കരുതെന്നുമാണ് പറയാറ്. ശിവഭൂതത്തിന്റെ ബാധയേൽക്കാതിരിക്കാൻ ശിവക്ഷേത്രത്തിൽ നിന്നും ഭക്തരെ പുറത്തിറക്കി നിർത്തുക പതിവുണ്ട്. നിവേദ്യം കഴിഞ്ഞ് പ്രസന്നപൂജ കഴിഞ്ഞുവേണം ഭക്തർ ഈശ്വരപ്രീതിക്കായി ശ്രീകോവിലിനടുത്തേക്ക് വരാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |