SignIn
Kerala Kaumudi Online
Tuesday, 12 May 2026 5.49 AM IST

അജ്‌ഞാത യുവാവിന്റെ മൃതദേഹം കിണറ്റിൽ

Increase Font Size Decrease Font Size Print Page

ആലുവ: സബ്‌ജയിൽ റോഡിൽ സീനത്ത് തിയേറ്ററിന് സമീപം ചിറ്റേത്ത് പരേതനായ തരകന്റെ ഭാര്യ എലിസബത്തിന്റെ വീടിന് പിന്നിലെ ഉപയോഗിക്കാത്ത കിണറ്റിൽ അജ്‌ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നുദിവസം പഴക്കമുണ്ട്.

83കാരിയായ എലിസബത്തും പരിചാരികയുമാണ് വീട്ടിലുള്ളത്. രണ്ട് ആൺമക്കളിൽ ഒരാൾ വിദേശത്തും മറ്റൊരാൾ വീടുമാറിയുമാണ് താമസിക്കുന്നത്. എലിസബത്തിനെ പരിചരിക്കുന്ന കണ്ണൂർ സ്വദേശിനി ഇന്നലെ രാവിലെ ഒമ്പതോടെ പറമ്പിലെ ചവറുകൾ കൂട്ടിയിട്ട് കത്തിക്കാൻ കിണറിന് സമീപം എത്തിയപ്പോൾ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അന്യസംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു. ഇ.എസ്.ഐ റോഡിൽനിന്ന് എലിസബത്തിന്റെ വീട്ടിലേക്ക് മറ്റൊരു ഗേറ്റുണ്ട്. ഇത് ഏറെക്കാലമായി തകർന്ന് കിടക്കുകയാണ്.

ആലുവ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

TAGS: OBIT, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY