തൃശൂർ: കലാനിധി സെന്റർ ഫൊർ ഇന്ത്യൻ ആർട്‌സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വന്ദേ ശ്രീകൃഷ്ണാമൃതം 12ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. ഗുരുവായൂർ കിഴക്കെ നടയിലെ ഭാസുരി ഇൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി വയലാർ രാമവർമ്മയുടെ മകൾ ഇന്ദുലേഖ വയലാർ ഉദ്ഘാടനം ചെയ്യും. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യാതിഥിയാകും. ട്രസ്റ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ നടക്കും. കോഴിക്കോട് ഫ്രീ ബേർഡ്‌സ് ഗേൾസ് ഹോമിലെ കുട്ടികൾക്ക് പഠനോപകരണ വിതരണവും അംഗങ്ങൾക്ക് വിഷു സദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ ഗീത രാജേന്ദ്രൻ, കവി ഡോ. സി. രാവുണ്ണി, പ്രദീപ് തൃപ്പരപ്പ്, ഉണ്ണി ഭാസുരി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |