
കാഞ്ഞിരപ്പള്ളി: വീടിന് പുറത്ത് കുളിക്കുകയായിരുന്ന വിദ്യാർത്ഥി ഇടിമിന്നലേറ്റ് മരിച്ചു. കൂവപ്പള്ളി നരകംപടി ലെയ്‌നിൽ കൊരട്ടിപറമ്പിൽ ഇർഷാദ്-റഹിയാനത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് സെയ്ഫാണ് (20) മരിച്ചത്. കോട്ടയം സി.എം.എസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു. സഹോദരങ്ങൾ: മുഹമ്മദ് സിറാജ്, തസ്‌നി. ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കബറടക്കം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |