SignIn
Kerala Kaumudi Online
Friday, 01 May 2026 2.43 PM IST

ആ കത്ത് തന്റെതെന്ന് തെളിയിച്ചാൽ  രാഷ്ട്രീയം അവസാനിപ്പിക്കും:സണ്ണി ജോസഫ് 

Increase Font Size Decrease Font Size Print Page

കണ്ണൂർ: മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കണ്ണൂരിൽ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് പ്രചരിച്ച കത്ത് താനാണ് എഴുതിയതെന്ന് തെളിയിച്ചാൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. വിജയിച്ചാൽ എം.എൽ.എ സ്ഥാനം രാജിവെയ്ക്കാനും തയ്യാറാണ്. സുധാകരന് സീറ്റു നൽകുന്നതിൽ വിയോജിപ്പ് അറിയിച്ചുവെന്ന് ചൂണ്ടിക്കാട്ടി തന്റെ പേരിലുള്ള വ്യാജകത്ത് സംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ, ഡി.ജി.പി, ജില്ലാകളക്ടർ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരാണ് വ്യാജകത്ത് സൃഷ്ടിച്ചതെന്ന് കണ്ടുപിടിക്കാൻ സർക്കാരിനെ വെല്ലുവിളിക്കുന്നു. ഈ വ്യാജകത്തും വടകരയിലെ കാഫിർ സ്ക്രീൻ ഷോർട്ടിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഫണ്ടിന്റെ കണക്ക് പുറത്തുവിട്ടത് യു.ഡി.എഫിന് ഗുണം ചെയ്തു. മാർക്സിസ്റ്റ് പാർട്ടിയുടെ ശബരിമലക്കൊള്ളയും അയ്യപ്പ സംഗമത്തിന്റെ മറവിലുള്ള മോഷണവും ഒരിക്കൽക്കൂടി മറനീക്കി പുറത്തുവരാൻ ഈ ദുരാരോപണം യു.ഡി.എഫിനെ സഹായിച്ചു.
യു.ഡി.എഫ് ജയിക്കുമെന്ന ആത്മവിശ്വാസമാണ് പ്രതിപക്ഷനേതാവിന്റെ വനവാസമെന്ന പ്രഖ്യാപനത്തിലുള്ളത്. വനവാസം എന്നത് രാഷ്ട്രീയത്തിലെ ഒരു സംസാരശൈലിയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.