
മോസ്കോ : ഓർത്തഡോക്‌സ് ഈസ്റ്റർ ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ യുക്രെയിനിൽ 32 മണിക്കൂർ വെടിനിറുത്തലിന് ഉത്തരവിട്ട് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഓർത്തഡോക്‌സ് വിഭാഗം പഴയ ജൂലിയൻ കലണ്ടർ പിന്തുടരുന്നതിനാൽ ഇരുരാജ്യങ്ങളിലും നാളെയാണ് ഈസ്റ്റർ ആഘോഷിക്കുന്നത്. പ്രാദേശിക സമയം, ഇന്ന് വൈകിട്ട് 4 മുതൽ നാളെ അർദ്ധരാത്രി 12 മണി വരെയാണ് വെടിനിറുത്തൽ. എല്ലാ മുന്നണികളിലും ആക്രമണം നിറുത്തണമെന്നും പ്രകോപനമുണ്ടായാൽ തിരിച്ചടിക്ക് സജ്ജമായിരിക്കണമെന്നും റഷ്യൻ സർക്കാർ സൈന്യത്തിന് നിർദ്ദേശം നൽകി. വെടിനിറുത്തൽ പാലിക്കുമെന്ന് യുക്രെയിനും അറിയിച്ചു. അതേ സമയം, മുൻ വർഷങ്ങളിൽ ഇത്തരം ഹ്രസ്വ വെടിനിറുത്തലുകൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം ആരോപിച്ച് രംഗത്തെത്തിയിരുന്നു. 2022 ഫെബ്രുവരി 24നാണ് യുക്രെയിനിൽ റഷ്യൻ ആക്രമണം തുടങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |