SignIn
Kerala Kaumudi Online
Thursday, 14 May 2026 6.17 AM IST

വിജയ്‌യെ കളിയാക്കി അണ്ണാമലൈ

Increase Font Size Decrease Font Size Print Page
Add as a preferred source on Google
rr

കാരൈക്കുടി: ഒരു വണ്ടിയിൽ ഇരുന്ന് കൈവീശി കാണിക്കുന്നതല്ല രാഷ്ട്രീയമെന്ന് കാരൈക്കുടിയിലെ പ്രചാരണത്തിനിടെ ബി.ജെ.പി തമിഴ്നാട് മുൻ പ്രസിഡന്റ് കെ. അണ്ണാമലൈ. വെയിലിലും മഴയിലും ജനങ്ങൾക്കൊപ്പം നിൽക്കുന്നവരാണ് ശരിയായ രാഷ്ട്രീയക്കാർ. ഏതാനും ദിവസങ്ങൾക്കു മുമ്പ് കാരൈക്കുടിയിൽ നടന്ന പ്രചാരണത്തിൽ ടി.വി.കെ അദ്ധ്യക്ഷൻ വിജയ് സംസാരിക്കാതെ കടന്നു പോയതിനെ ഉദരിച്ചാണ് അണ്ണാമലൈയുടെ പരിഹാസം.

കാമരാജ് 9 വർഷം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നു. 9 വർഷം ജയിലിലും ഉണ്ടായിരുന്നു. കാമരാജ് തന്റെ ജീവിതത്തിലും 9 വർഷം ജയിലിലാണ്. കഷ്ടപ്പാടുകൾ അദ്ദേഹം കണ്ടിട്ടുണ്ട്- അണ്ണാമലൈ പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. ചിദംബരത്തേയും അണ്ണാമലൈ വിമർശിച്ചു. ചിദംബര കുടുംബത്തെ നോക്കിയാൽ,അദ്ദേഹത്തിന്റെ മകൻ പിന്നാലെയുണ്ട്. കാരൈക്കുടിക്കും ശിവഗംഗയ്ക്കും വേണ്ടി അവർ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചാൽ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360