SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.19 AM IST

നിതിന്റെ മരണം: അദ്ധ്യാപകർക്ക് എതിരെ കേസ്

Increase Font Size Decrease Font Size Print Page
a

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അദ്ധ്യാപകരായ ഡോ. എം.കെ.റാം, ഡോ.സംഗീത എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി പൊലീസ് കേസെടുത്തു. നിതിന്റെ ബന്ധുക്കൾ നൽകിയ പരാതിയിലാണിത്. അദ്ധ്യാപകർക്കെതിരെ പട്ടികജാതി, പട്ടികവർഗ അതിക്രമ നിരോധന വകുപ്പും ചുമത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻ രാജ് പറഞ്ഞു.നിതിൻ ലോൺ ആപ്പ് വഴി വായ്പ എടുത്തിരുന്നതായും ഇതുമായി ബന്ധപ്പെട്ട് കോളേജിലെ ഒരു അദ്ധ്യാപികയ്ക്ക് നിരന്തരം ഫോൺ കോളുകൾ വന്നിരുന്നതായും കമ്മിഷണർ പറഞ്ഞു. അദ്ധ്യാപികയുടെ നമ്പർ നിതിൻ നൽകിയതാണോ, ലോൺ ആപ്പ് ഏജൻസി കോൺടാക്ട് ലിസ്റ്റിൽ നിന്ന് ചോർത്തി എടുത്തതാണോ എന്നതിനെക്കുറിച്ച് അന്വേഷിക്കും.

TAGS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.