
ഹൈദരാബാദ്: ട്രക്ക് നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. ആന്ധ്ര ഹൈക്കോടതി അഭിഭാഷകനായ ബി. ശ്രീനിവാസ റാവുവാണ് മരിച്ചത്. ഹൈദരാബാദ്-വിജയവാഡ ഹൈവേയിലെ കീസര ടോൾ പ്ലാസയിൽ ശനിയാഴ്ച വൈകിട്ട് 4.15നായിരുന്നു അപകടം. ശ്രീനിവാസ റാവു ഓടിച്ചിരുന്ന ബി.എം.ഡബ്ല്യു കാറിന് മുകളിലേക്ക് 16 ടയറുകളുള്ള ട്രക്ക് മറിയുകയായിരുന്നു. ഉടൻ ജെ.സി.ബിയുടെ സഹായത്തോടെ ശ്രീനിവാസ റാവുവിനെ പുറത്തെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം,അപകടത്തിൽ കാർ പൂർണമായും തകർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |