SignIn
Kerala Kaumudi Online
Tuesday, 21 April 2026 9.52 PM IST

ബിറ്റ്‌കോയിൻ തട്ടിപ്പ്: കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്

Increase Font Size Decrease Font Size Print Page
na-harris

ബംഗളൂരു: കർണാടക കോൺഗ്രസ് എംഎൽഎയും മലയാളിയുമായ എൻഎ ഹാരിസിന്റെ വസതിയിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. എംഎൽഎയുടെ മക്കളായ മുഹമ്മദ് ഹാരിസ് നാലപ്പാട്, ഉമർ ഫാറൂഖ് നാലപ്പാട് എന്നിവരുടെ വീടുകളിലും ഓഫീസുകളിലുമാണ് ഒരേസമയം റെയ്ഡ് നടന്നത്.

ഹാക്കർ ശ്രീകൃഷ്ണ രമേശ് എന്ന ശ്രീക്കി മുഖ്യപ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് നടപടി. ശ്രീക്കിയുടെ അടുത്ത സഹായികളാണ് മുഹമ്മദ് ഹാരിസും ഉമർ ഫാറൂഖുമെന്നാണ് ഇഡി ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

അന്താരാഷ്ട്ര വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത് ബിറ്റ്‌കോയിനുകൾ മോഷ്ടിക്കുക, ക്രിപ്റ്റോ വാലറ്റുകളിൽ നിന്ന് ഡിജിറ്റൽ ആസ്തികൾ തട്ടിയെടുക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മോഷ്ടിച്ച ബിറ്റ്‌കോയിനുകൾ വിവിധ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി വിൽക്കുകയും ആ പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്ത് വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഹാരിസിന്റെ മക്കളുടെ വീടുകളിലുൾപ്പെടെ 12 ഇടങ്ങളിൽ എൻഫോഴ്സ്മെന്റിന്റെ പരിശോധന തുടരുകയാണ്.

TAGS: NEWS 360, NATIONAL, NATIONAL NEWS, EDRAID, BENGALURU, MALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.