കളമശേരി: ഏലൂർ വടക്കുംഭാഗം ഡിപ്പോയ്ക്ക് സമീപം രണ്ടുദിവസം നീണ്ടുനിന്ന വിഷു സംക്രാന്തി മാറ്റച്ചന്ത സമാപിച്ചു. വർഷങ്ങളായി ഏലൂർ പൗരാവലിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിഷുച്ചന്തയിൽ മൺപാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, മത്സ്യം തുടങ്ങിയവ വില്പനയ്ക്കെത്തിയിരുന്നു. വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി. ഡൊമിനിക്, ബെന്നി, ജയ്മോൻ, അനൂപ്, അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |