
കൊച്ചി: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി ജെയിൻ യൂണിവേഴ്‌സിറ്റിയുടെ സൗജന്യ സമ്മർ സ്‌കൂൾ പ്രോഗ്രാം കൊച്ചി ക്യാമ്പസിൽ 22ന് ആരംഭിക്കും. തിരഞ്ഞെടുക്കപ്പെട്ട 60 പേർക്കാണ് പ്രവേശനം. പ്രായോഗിക കഴിവുകൾ വളർത്തിയെടുക്കാനും അക്കാഡമിക് മികവിനും വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നൽകുന്നതാണ് പ്രോഗ്രാം. വിമർശനാത്മക ചിന്ത, ആശയവിനിമയ ശേഷി, നേതൃപാടവം, ഡിജിറ്റൽ അവബോധം എന്നിവയിൽ വിദഗ്ദ്ധർ ക്ലാസെടുക്കും.
പ്രകൃതി സംരക്ഷണത്തെക്കുറിച്ചും മനസിലാക്കാം. പ്രമുഖരുമായി സംവദിക്കാനും അവസരം ലഭിക്കും. താമസം, ഭക്ഷണം, പഠന ക്ലാസുകൾ, സന്ദർശന യാത്രകൾ എന്നിവയുമുണ്ടാകും. ചെലവ് യൂണിവേഴ്സിറ്റി വഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |