
വൈപ്പിൻ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ആത്മഹത്യ ചെയ്ത ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന് നീതി ലഭിക്കണമെന്ന് കെ.പി.എം.എസ് ജില്ലാ പ്രസിഡന്റ് എൻ.ജി രതീഷ് ആവശ്യപ്പെട്ടു. നായരമ്പലത്ത് ഡോ. ബി.ആർ അംബേദ്ക്കറുടെ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. നിതിൻ രാജിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അദ്ധ്യാപകരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് എൻ.സി വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഖജാൻജി കെ.കെ പുഷ്പാംഗദൻ, വൈസ് പ്രസിഡന്റ് എൻ.കെ സജീവൻ, ലതികാ ബാബു, ബിന്ദു സുബാഷ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |