SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.51 AM IST

രക്ഷാപ്രവർത്തനത്തിനിടെ പീ‌ഡനം യുവതിയുടെ മൊഴിയിൽ വൈരുദ്ധ്യം

Increase Font Size Decrease Font Size Print Page
a

കായംകുളം: വാഹനാപകടത്തിൽപ്പെട്ട യുവതിയെ വ്യാപാരി സിനിൽ സബാദ് ഉപദ്രവിച്ചെന്ന കേസിൽ വഴിത്തിരിവ്. യുവതിയുടെ പുതിയ മൊഴിയും ആദ്യം ഉന്നയിച്ച ആരോപണവുമായി പൊരുത്തമില്ലെന്ന് പൊലീസ്. ഇതോടെ കേസിൽ ബാഹ്യ ഇടപെടലും സംശയിക്കുന്നുണ്ട്.

മാർച്ച് മൂന്നിന് രാത്രി പത്തരയോടെയായിരുന്നു അപകടം. 10.36ന് ഒ.പി ടിക്കറ്റെടുത്ത് ചികിത്സ തേടി. ആ സമയം യുവതിയ്ക്ക് മറ്റ് ആരോപണങ്ങളുണ്ടായില്ല. 12.45ന് മറ്റൊരു ഒ.പി ടിക്കറ്റ് എടുത്താണ് ഉപദ്രവിച്ച കാര്യം വെളിപ്പെടുത്തിയത്. ഇതിലാണ് ബാഹ്യഇടപെടൽ ഉണ്ടായതെന്ന് പൊലീസ് സംശയിക്കുന്നത്.

എക്സറേ റൂമിൽ വച്ച് പീഡനം വെളിപ്പെടുത്തിയതോടെ അത് രേഖപ്പെടുത്താനായി പുതിയ ഒ.പി ടിക്കറ്റ് എടുപ്പിച്ചെന്നാണ് യുവതിയുടെ വിശദീകരണം. കായംകുളം ഡിവൈ.എസ്.പി ബിനുകുമാർ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് യുവതി ചികിത്സയിൽ കഴിഞ്ഞ ആശുപത്രിയിലെത്തിയെടുത്ത മൊഴിയിലാണ് ആദ്യം പറഞ്ഞതുമായി വൈരുദ്ധ്യമുള്ളത്.

തന്നെ പെട്ടിഓട്ടോയിൽ കയറ്റുന്നതിനിടെ സിനിലിന്റെ കൈകൾ സ്വകാര്യ ഭാഗത്ത് മൂന്നുപ്രാവശ്യം അമർന്നെന്നാണ് പുതിയമൊഴി. വസ്ത്രത്തിനകത്തുകൂടി കൈകയറ്റി സ്പർശിച്ചതായുള്ള മുൻ ആരോപണം നിഷേധിച്ചു. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുവാൻ മാവേലിക്കര ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയ്ക്ക് ആലപ്പുഴ സി.ജെ.എം കോടതി നിർദ്ദേശം നൽകി.

ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടറും പിന്നീട് എക്സ്റേ ടെക്നീഷ്യനും ശരീരത്തിലെ മുറിവ് കണ്ട് പൊലീസിനോട് പരാതിപ്പെടാൻ പറഞ്ഞെന്നാണ് യുവതി ആദ്യം ഉന്നയിച്ച ആരോപണം. എന്നാൽ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഡോക്ടറും ടെക്നീഷ്യനും പൊലീസിന് നൽകിയ മൊഴി പറയുന്നു.

യുവതിയുടെ

വൈദ്യപരിശോധന

നടത്തി​

ഇന്നലെ കായംകുളം ഗവ.ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ യുവതിയെ പരിശോധിച്ചു. ഡിവൈ.എസ്.പി ബിനുകുമാർ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും. അതേസമയം,യുവതി​ക്ക് പണം വാഗ്ദാനം ചെയ്ത സിനിലിന്റെ സുഹൃത്തെന്ന് പറയുന്നയാളെ കണ്ടെത്താൻ ആശുപത്രിയിലെയും പൊലീസ് സ്റ്റേഷനിലെയും സി.സി ടിവി ദൃശ്യങ്ങളിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്.

TAGS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.