SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.41 AM IST

അക്സെൽസൻ വിരമിച്ചു

Increase Font Size Decrease Font Size Print Page
axelson

കോപ്പൻഹേഗൻ: ഡെന്മാർക്കുകാരനായ ബാഡ്മിന്റൺ സൂപ്പർ താരം വിക്ടർ അക്‌സെൽസൻ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചു. രണ്ട് തവണ വീതം ഒളിമ്പിക് സ്വർണ മെഡലും ലോക ചാമ്പ്യൻഷിപ്പും നേടിയ മുപ്പത്തിരണ്ടുകാരനായ ഡാനിഷ് താരം ദീർഘനാളായുള്ള ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്നാണ് കളിനിർത്താൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന നട്ടെല്ലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഒക്ടോബറിൽ പരിക്കുകൾ വീണ്ടും അലട്ടിയതോടെ പരിശീലനത്തിനോ മത്സരങ്ങൾക്കോ സാധിക്കാത്ത അവസ്ഥയിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

തുടർച്ചയായി 183 ആഴ്ചകൾ ലോക ഒന്നാംനമ്പർ താരമായിരുന്ന അക്‌സെൽസൺ, ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ മൂന്നാമത്തെ താരമാണ്. ടോക്യോ, പാരീസ് ഒളിമ്പിക്‌സുകളിലെ സ്വർണവേട്ടയും 2017, 2022 വർഷങ്ങളിലെ ലോക കിരീടങ്ങളും അദ്ദേഹം നേടിയിരുന്നു. ആസ്ത്മ പോലുള്ള ശാരീരിക വെല്ലുവിളികളെ അതിജീവിച്ചായിരുന്നു ഇത്രയും കാലം കോർട്ടിൽ ആധിപത്യം പുലർത്തിയത്. 2025 ഒക്ടോബറിൽ നടന്ന ഡെന്മാർക്ക് ഓപ്പണിലാണ് അവസാനമായി മത്സരിച്ചത്.

TAGS: NEWS 360, SPORTS, AXELSON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.