SignIn
Kerala Kaumudi Online
Tuesday, 21 April 2026 3.42 PM IST

'ജീവനക്കാരികളെ ഹോട്ടലിലേക്കും റിസോർട്ടിലേക്കും വിളിപ്പിക്കും, ഓഫീസിൽ സംസാരിച്ചിരുന്നത് മുഴുവൻ അശ്ലീലം'; വെളിപ്പെടുത്തൽ

Increase Font Size Decrease Font Size Print Page
arrest

മുംബയ്: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങൾ പുറത്ത്. സ്‌ത്രീ ജീവനക്കാരോട് വളരെ മോശമായ രീതിയിലാണ് ടീം ലീ‌ഡർമാർ പെരുമാറിയിരുന്നതെന്നാണ് മുൻ ജീവക്കാരിയുടെ വെളിപ്പെടുത്തൽ. ഔദ്യോഗിക ജോലികൾക്ക് പുറമേ വനിതാ ജീവനക്കാരെ മാനസികമായും ശാരീരികമായും ഇവർ ചൂഷണം ചെയ്‌തിരുന്നുവെന്നാണ് മുൻ ജീവനക്കാരി പറയുന്നത്.

'സ്‌ത്രീകളെ ടീം ലീഡർമാർ അവരുടെ ഡെസ്‌കിലേക്ക് വിളിപ്പിക്കും. അസഭ്യമായ ഭീഷയിലാണ് സംസാരിക്കുന്നത്. അറസ്റ്റിലായ തൗസിഫ് അത്തർ എന്നയാൾ ഹിന്ദു മതത്തെയും ആചാരങ്ങളെയും വളരെ മോശമായാണ് പറഞ്ഞിരുന്നത്. വിശേഷദിവസങ്ങളിൽ സാരിയും പൊട്ടും ധരിച്ചെത്തുന്ന ജീവനക്കാരികളെ അയാൾ പരിഹസിക്കും.

പിടിക്കപ്പെട്ട എല്ലാവരും സ്‌ത്രീകളോട് അശ്ലീലങ്ങളാണ് സംസാരിച്ചിരുന്നത്. ഒരു ഓഫീസിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ് അവിടെ നടന്നിരുന്നത്. സാരി ധരിക്കുമ്പോൾ ഞങ്ങളുടെ വസ്‌ത്രധാരണത്തെയും മതത്തെയും അവർ ചോദ്യംചെയ്യുമായിരുന്നു. ഒരു ടീം ലീഡറിന് എങ്ങനെ മറ്റൊരു മതത്തെ ഇത്രയധികം പരിഹസിക്കാൻ കഴിയുന്നുവെന്ന് ഞങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങി.

ഓഫീസിൽ മുമ്പ് രുദ്രാക്ഷമാല ധരിച്ച കൃഷ്‌ണൻ എന്നൊരാൾ ഉണ്ടായിരുന്നു. ഇയാൾ പിന്നീട് ഇസ്ലാം മതം സ്വീകരിച്ചു. സുരക്ഷയുടെ പേരിൽ ഓഫീസിനുള്ളിൽ ഫോൺ, ബാഗ്, ലഞ്ച് ബോക്‌സ് എന്നിവയൊന്നും കൊണ്ടുപോകാൻ പാടില്ലായിരുന്നു. എല്ലാം പുറത്തുവച്ചിട്ടാണ് ഞങ്ങൾ ഓഫീസിനുള്ളിൽ പ്രവേശിക്കുന്നത്.

വാരാന്ത്യങ്ങളിൽ ഹോട്ടലുകളും റിസോർട്ടുകളും ബുക്ക് ചെയ്‌ത് വനിതാ ജീവനക്കാരെ അവിടേക്ക് വരാൻ ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയിരുന്നു. ആ കമ്പനിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ജീവിതം സുരക്ഷിതമാണെന്ന തോന്നൽ ഉണ്ടായത്. ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകയായിരുന്നു'- മുൻ ജീവനക്കാരി പറഞ്ഞു.

TAGS: NEWS 360, NATIONAL, NATIONAL NEWS, TCS, CASE, CONVERSION CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.