
തൃശൂർ: പൂരപ്രേമികളുടെയും ആനപ്രേമികളുടെയും കാത്തിരിപ്പിന് വിരാമം. കേരളത്തിലെ നാട്ടാനകളിലെ താരം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണയും തൃശൂർ പൂരത്തിനെത്തും. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും ചെമ്പൂക്കാവ് ശ്രീകാർത്ത്യായനി ഭഗവതിയുടെ തിടമ്പേറ്റിയാണ് ഗജവീരൻ പൂരനഗരിയിലെത്തുന്നത്. പകൽ എഴുന്നള്ളിപ്പിനായിരിക്കും രാമചന്ദ്രന്റെ സാന്നിദ്ധ്യമുണ്ടാകുക. തെക്കേ ഗോപുരനട തുറക്കാൻ രാമചന്ദ്രനെത്തിയ കാലം മുതലാണ് പൂരവിളംബരത്തിന് ഇത്രയേറെ പ്രശസ്തിയും ആവേശവും നേടിയത്. എന്നാൽ, പിന്നീട് സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിറുത്തി രാമചന്ദ്രന് അനുമതി നിഷേധിച്ചു. തുടർന്ന് എറണാകുളം ശിവകുമാർ ആ നിയോഗം ഏറ്റെടുത്തു.
തലപ്പൊക്കത്തിന്റെ ഗജരാജൻ
കേരളത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ആനകളിൽ ഏറ്റവും ഉയരമുള്ള കൊമ്പനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ബിഹാറിൽ നിന്നെത്തിച്ച ഈ ഗജവീരന്റെ ഉയരം 326 സെന്റിമീറ്റർ (ഇരിക്കസ്ഥാനത്ത് നിന്നുള്ള ഉയരം) ആണ്. ഉടൽനീളം 340 സെന്റിമീറ്ററോളം വരും.
മറ്റ് ഗജസാന്നിദ്ധ്യം
പാറമേക്കാവ് പകൽ പൂരം: തിരുവിതാംകൂർ ദേവസ്വത്തിന്റെ തിടമ്പേറ്റാൻ തൃക്കടവൂർ ശിവരാജു
തിരുവമ്പാടി പകൽ പൂരം: ഭഗവതിയുടെ കോലമേറ്റാൻ ചന്ദ്രശേഖരൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |