ദുബായ് : വാക്കുതർക്കം പരിഹരിക്കുന്നതിനിടെ ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്. ദുബായ് അൽഖൂസിലെ അൽമനാർ സെന്ററിന് പിറകിലുള്ള കെട്ടിടത്തിലാണ് സംഭവം.
മുറിയിലെ മറ്റ് സുഹൃത്തുക്കളുടെ വാക്കുതർക്കം പരിഹരിക്കുന്നതിനിടെ കുത്തേൽക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പൊലീസ് റാഷിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൊട്ടടുത്ത മുറിയിലുള്ളവർ മദ്യപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തർക്കത്തിലേക്ക് വഴിവച്ചതെന്നാണ് വിവരം. ജസീലിനൊപ്പം താമസിക്കുന്നവർ മദ്യപാനം ചോദ്യം ചെയ്തതോടെ ആക്രമിക്കപ്പെടുകയായിരുന്നു,
ഈ സമയം പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തിയ ജസീൽ തർക്കം പരിഹരിക്കാനായി സംസാപിക്കുന്നതിനിടെ മദ്യപാനി കഴുത്തിന് കത്തികൊണ്ടി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് പ്രതിയെ കീഴടക്കിയത്. ഇയാളും മലയാളിയാണ്. മൃതദേഹം ദുബായ് റാഷിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |