
ന്യൂഡൽഹി: വനിതാബിൽ പാർലമെന്റിൽ പരാജയപ്പെട്ടതിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പ്രതിപക്ഷം പാർട്ടികൾ. സി.പി.എം, സി.പി.ഐ, തൃണമൂൽ പാർട്ടികൾ ഇതുചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷനു കത്തെഴുതി.
അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം രാഷ്ട്രീയ സ്വഭാവമുള്ളതാണെന്ന് സി.പി.ഐ രാജ്യസഭാ എം.പി പി.സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി. സജീവ രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയത്തിൽ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള പരാമർശങ്ങളാണ് പ്രധാനമന്ത്രി നടത്തിയത്. ദൂരദർശൻ, സൻസദ് ടിവി തുടങ്ങിയ സർക്കാർ ഉടമസ്ഥതയിലുള്ള ടിവി ചാനലുകളിൽ പ്രസംഗം സംപ്രേഷണം ചെയ്തത് അധികാര ദുർവിനിയോഗമാണെന്നും അദ്ദേഹം പറഞ്ഞു.
പൊതു സ്ഥാപനത്തെ രാഷ്ട്രീയ സന്ദേശങ്ങൾ നൽകുന്നതിനുള്ള വേദിയായി ഉപയോഗിച്ചത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തതിന് തുല്ല്യമാണെന്ന് സി.പി.എം ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |