കോട്ടയം: കുട്ടികൾ നേരിടുന്ന വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനും, അവരുടെ വ്യക്തിത്വ വികസനത്തിനും സാമൂഹിക അവബോധത്തിനും കരുത്തുപകരാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഒരുക്കുന്ന ' ലൈഫ് സ്‌കിൽ എഡ്യൂക്കേഷൻ പ്രോഗ്രാം 23 മുതൽ 25 വരെ നടക്കും. കുട്ടികളിലെ മാനസികവും സാമൂഹികവുമായ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ്. രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ
കോട്ടയം ഡി.എൽ.എസ്.എ കോൺഫറൻസ് ഹാളിലാണ് ക്യാമ്പ്. 12 മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യം. ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് റിഫ്രഷ്‌മെന്റും ലഞ്ചും ലഭ്യമായിരിക്കും. ക്യാമ്പിന്റെ അവസാന ദിവസമായ 25ന് ഉച്ചകഴിഞ്ഞ് രക്ഷിതാക്കൾക്കായി പ്രത്യേക പേരന്റിംഗ് സെഷൻ ഉണ്ടായിരിക്കും. രക്ഷിതാക്കൾ നിർബന്ധമായും പങ്കെടുക്കണം. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഗൂഗിൾ ഫോം ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. https://forms.gle/2TQuokqSZUTnVe1w5. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2572422, 8089188018.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |