SignIn
Kerala Kaumudi Online
Friday, 24 April 2026 9.59 PM IST

തണ്ണീർമുക്കം ബണ്ട് ഇന്നു തുറക്കും , ഓരുമുട്ടുകൾ ആയില്ല, കുടിവെള്ളത്തിന് ഉപ്പ് ഭീഷണി .

Increase Font Size Decrease Font Size Print Page
ss
അയ്മനത്ത് കല്ലുമട പാലത്തിനു സമീപം സ്ഥിരം ഓരുമുട്ട് സ്ഥാപിക്കുന്ന സ്ഥലം (ഫയൽഫോട്ടോ)

കോട്ടയം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഇന്നു തുറന്നു തുടങ്ങുമെങ്കിലും ഓരുമുട്ടുകൾ സ്ഥാപിക്കാത്തതിനാൽ കുടിവെള്ള സ്രോതസുകളിൽ ഉപ്പുവെള്ളം ഒഴുകിയെത്തുമോയെന്ന് ആശങ്കയായി. വേലിയേറ്റ സമയത്ത് കടലിൽ നിന്നു വേമ്പനാട്ടുകായലിലെത്തുന്ന ഉപ്പുവെള്ളം അപ്പർ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്താതിരിക്കാൻ ഓരുമുട്ടുകൾ സ്ഥാപിക്കാത്തതാണ് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുള്ളവരെ ആശങ്കയിലാക്കുന്നത്.

കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കാൻ ഓരുമുട്ടിടേണ്ടി ടത്ത് സ്ഥിരംറഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും കമ്മീഷൻ ഏപ്പാട്അവസാനിക്കുമെന്നതിനാൽ ആരും താത്പര്യം കാണിക്കുന്നില്ല.

ഉപ്പുവെള്ളത്തിന് സാന്ദ്രത കൂടിയതിനാൽ മോട്ടോർ കേടാകുമെന്നതിനാൽ ആറുകളിലെ ജലസംഭരണികളിൽ നിന്നുള്ള വാട്ടർ അതേറിറ്റി പമ്പിംഗ് സ്തംഭിക്കും. ഉപ്പുവെള്ളം ഒഴുകിയെത്തുന്നത് കുടിക്കാൻ മാത്രമല്ല കുളിക്കാനും അലക്കാനുമെല്ലാം ആറ് ഉപയോഗിക്കുന്നവർക്ക് ബുദ്ധി മുട്ടാകും

മെല്ലെപ്പോക്കും അഴിമതിയും ഒരുമുട്ടിന് പാരയായി

ആർപ്പുക്കര,അയ്മനം,കുമരകം, തിരുവാർപ്പ് പ്രദേശങ്ങളിലെ ജനങ്ങൾക്ക് പൈപ്പുവെള്ളം മാത്രമാണ് ഇപ്പോൾ ആശ്രയം. അയ്മനത്ത് പുലിക്കുട്ടിശ്ശേരി, കല്ലുമട എന്നിവിടങ്ങളിലും താഴത്തങ്ങാടി കളപ്പുരക്കടവിലും സൂര്യകാലടി മന ഭാഗത്തും ബണ്ട് തുറക്കുന്നതിന് മുമ്പ് തെങ്ങിൻ കുറ്റിയും മുളയും മറ്റും ഉപയോഗിച്ച് ഓരു മുട്ട് നിർമ്മിക്കുമായിരുന്നു. ഉദ്യോഗസ്ഥ തലത്തിലെ മെല്ലെപോക്കും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതും കാരണം ഈവർഷം ഓരുമുട്ടു നിർമ്മാണം നടന്നില്ല.

കുടമാളൂർ, താഴത്തങ്ങാടി, വെള്ളൂത്തുരുത്തി എന്നിവിടങ്ങളിലെ പമ്പ് ഹൗസിൽ നിന്നും വെള്ളം പമ്പ് ചെയ്ത് ചെങ്ങളം ട്രീറ്റ്മെന്റ് പ്ലാന്റിൽ ശുദ്ധീകരിച്ചാണ് അയ്മനം, കുമരകം, തിരുവാർപ്പ്, ആർപ്പുക്കര പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നത്.

ഓര് മുട്ട് തയ്യാറാക്കുന്നതിന്റെയും പിന്നിട് പൊളിക്കുന്നതിന്റെയും പേരിൽ കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിച്ചുള്ള അഴിമതിയെ തുടർന്ന് വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ ഈ ഭാഗത്ത് രണ്ട് വർഷങ്ങളായി ഓരുമുട്ട് നിർമ്മിക്കുന്നില്ല. വാട്ടർ അതോറിറ്റി ഇറിഗേഷൻ വകുപ്പുകൾ പരസ്പരം പഴിചാരി നിൽക്കുന്നതും ഓരുമുട്ട് ഇടീൽ വൈകിച്ചിരുന്നു.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.