കോട്ടയം: രണ്ട് വർഷത്തെ കെട്ടിട നികുതി മുടങ്ങിയതിന് നികുതി കുടിശിക അടക്കം 37,709 രൂപ ഈടാക്കാൻ നോട്ടീസ് അയച്ച് കോട്ടയം നഗരസഭ. കുമാരനല്ലൂർ വലിയാലിൻ ചുവട് പ്രണവത്തിൽ നിഫി തങ്കച്ചനാണ് 2013-14 മുതൽ 2026-27 സാമ്പത്തിക വർഷത്തെ നികുതിയും പലിശയും അടക്കം ഇത്രയും തുക അടയ്‌ക്കണമെന്ന നിർദേശം ലഭിച്ചത്.
കഴിഞ്ഞ രണ്ട് വർഷത്ത നികുതി ഒഴികെ ഈ കാലയളവിലെ മുഴുവൻ നികുതിയും പ്രതിവർഷം 1542 രൂപ വീതം അടച്ചിട്ടുണ്ടെന്ന് നിഫി പറയുന്നു. വീട്ടിൽ സോളാർ പാനൽ സ്ഥാപിക്കാൻ കുടിശിക അടക്കാനായി കുമാരനല്ലൂർ സോണൽ ഓഫീസിൽ ചെന്നപ്പോഴാണ് മുൻവർഷങ്ങളിലെ നികുതി അടച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നത്. പിഴ ഒഴിവാക്കണമെങ്കിൽ മുൻ വർഷങ്ങളിലെ രസീതും ഹാജരാക്കാൻ നിർദേശിച്ചു. അതേസമയം പണം അടച്ചതിന്റെ രേഖകൾ ഓഫീസിൽ ലഭ്യവുമല്ല. തുടർന്ന് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറും നഗരസഭാ സെക്രട്ടറിക്കും പരാതി നൽകിയെന്നും നിഫി പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |