SignIn
Kerala Kaumudi Online
Saturday, 25 April 2026 11.06 AM IST

റേഷൻ ക്രമക്കേട്:രണ്ട് പേർക്ക് സസ്‌പെൻഷൻ

Increase Font Size Decrease Font Size Print Page
a

മൂന്നാർ:കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ റേഷൻ ക്രമക്കേടിൽ വീഴ്ചവരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു.ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ സഞ്ജയ് നാഥ്,റേഷനിംഗ് ഇൻസ്‌പെക്ടർ ജയകുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഇടമലക്കുടിയിൽ റേഷൻ ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ 65 ടൺ അരിയുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു.2024 മുതൽ നടന്ന റേഷൻ കൊള്ള സംബന്ധിച്ച് കൃത്യമായ അറിവ് ഉദ്യോഗസ്ഥർക്കുണ്ടായിരുന്നു.സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർമാൻ ജിനു സ്‌കറിയ ഉമ്മൻ ഇടമലക്കുടിയിൽ നേരിട്ടെത്തി അന്വേഷണം നടത്തുകയും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു.

TAGS: RATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.