SignIn
Kerala Kaumudi Online
Sunday, 26 April 2026 3.55 AM IST

ചന്ദനപ്പള്ളി പെരുന്നാൾ വെടിക്കെട്ട് ഉപേക്ഷിച്ചു, പകരം വീടുവച്ച് നൽകും

Increase Font Size Decrease Font Size Print Page
palli

പത്തനംതിട്ട : ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയി​ലെ പെരുന്നാളിന്റെ ഭാഗമായി​ നടന്നുവന്നി​രുന്ന വെടിക്കെട്ട് ഉപേക്ഷിച്ചു. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മലങ്കരസഭയുടെ പള്ളികളിൽ ആഘോഷങ്ങൾ ലളിതമാക്കണമെന്ന കാതോലിക്ക ബാവയുടെ നിർദ്ദേശം അനുസരിച്ചാണ് മാതൃകാപരമായ തീരുമാനം എടുത്തത്. വെടിക്കെട്ടിനായി നീക്കിവച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. ഇന്ന് നടക്കുന്ന കൊടിയേറ്റുമുതൽ കൊടിയിറക്ക് വരെയുള്ള ദിവസങ്ങളിൽ ആയിരക്കണക്കിന് രൂപയാണ് വെടിക്കെട്ടിനായി നീക്കിവച്ചിരുന്നത്. മേയ് ഏഴി​നുള്ള രാത്രി റാസക്ക് ശേഷവും പ്രശസ്തമായ ചന്ദനപ്പള്ളി ചെമ്പെടുപ്പിനു ശേഷവുമാണ് പള്ളി അങ്കണത്തിൽ വെടിക്കെട്ട് നടത്തിയിരുന്നത്. എല്ലാ വർഷവും ഭവന പദ്ധതി ഉൾപ്പെടെയുള്ള വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് പള്ളി ഏറ്റെടുത്ത് നടത്തിവരുന്നത്. ഈ വർഷം മേയ് 8ന് നടക്കുന്ന തീർത്ഥാടകസംഗമത്തിൽ മൂന്ന് വീടുകളുടെ താക്കോൽ സമർപ്പണം കാതോലിക്കാ ബാവ നിർവ്വഹിക്കും. അടുത്ത സാമ്പത്തിക വർഷം നടപ്പാക്കുന്ന ഭവന പദ്ധതിയിലേക്കാണ് വെടിക്കെട്ട് ഒഴിവാക്കുന്നതിലൂടെ ലഭ്യമാകുന്ന തുക വിനിയോഗിക്കുന്നത്. വെടിക്കെട്ട് നടത്താൻ ഏൽപ്പിച്ചിരുന്ന കരാറുക്കാരനെയും ചേർത്തുനിറുത്താനുള്ള തീരുമാനവും എടുത്തിട്ടുണ്ട്.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.