കട്ടപ്പന: കട്ടപ്പന സാഗരാ ജങ്ഷൻ- കുരിശുമല റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. നൂറിലധികം കുടുംബങ്ങൾ നിത്യേന ഉപയോഗിക്കുന്ന റോഡിന്റെ 30 മീറ്ററോളം ഭാഗമാണ് ദീർഘനാളായി തകർന്നു കിടക്കുന്നത്. റോഡ് പുനരുദ്ധരിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചെങ്കിലും അവഗണന തുടരുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നിർമ്മാണത്തിനായി ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും ഉടൻ പണി തുടങ്ങുമെന്നും അധികൃതർ ആവർത്തിച്ചു പറയുന്നതല്ലാതെ പ്രായോഗികമായ നടപടികൾ ഒന്നും ഉണ്ടാകുന്നില്ലെന്നാണ് പരാതി. റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സി.പി.എം സാഗര ബ്രാഞ്ച് സെക്രട്ടറി പി.കെ. ശശി, രാജലക്ഷ്മി രാജൻ, ശോഭന കുമാരൻ, ടി.ജി. ഡാർലി എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |