കോഴിക്കോട്: സെൻസെസ് ജനസംഖ്യയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കണക്കെടുപ്പ് മാത്രമല്ലെന്നും രാജ്യത്തിന്റെ ഭാവി പുരോഗതിയുടെ അടിസ്ഥാന ശിലയാണെന്നും ജില്ലാ പ്രിൻസിപ്പൽ സെൻസെസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്. രാജ്യത്തെ പതിനാറാമത് ജനസംഖ്യാ കണക്കെടുപ്പായ സെൻസെസ് 2027 മായി ബന്ധപ്പെട്ട ആദ്യഘട്ട ജില്ലാതല പരിശീലന പരിപാടിയുടെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വികസന ക്ഷേമ പദ്ധതികൾ, വിവിധ മേഖലകളിലെ ജനപ്രാതിനിധ്യം, വിഭവങ്ങളുടെ വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട നയരൂപീകരണങ്ങൾ ഉൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾ സെൻസെസ് വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് കൈക്കൊള്ളുക. അതുകൊണ്ടുതന്നെ സെൻസെസിന്റെ ഭാഗമായി രേഖപ്പെടുത്തുന്ന വിവരങ്ങൾ കൃത്യവും വസ്തുതാപരവുമാണെന്ന് ഉറപ്പുവരുത്തണം. നാടിന്റെ യഥാർത്ഥ അവസ്ഥ അനാവരണം ചെയ്യുംവിധം കുറ്റമറ്റ രീതിയിൽ സെൻസെസ് പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർ സംവിധാനം ഒരുക്കണം. വ്യക്തികൾക്ക് ഓൺലൈനായി സ്വയം വിവരങ്ങൾ നൽകാൻ ഇത്തവണ സെൻസെസിൽ നൽകിയിരിക്കുന്ന അവസരം പരമാവധി പേർ ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |