
ചാവക്കാട്: പാമ്പുകടിയേറ്റ സ്ത്രീയെ സന്ദർശിക്കാൻ പോയ അയൽവാസിക്ക് സൂര്യാതപമേറ്റു. കടപ്പുറം പഞ്ചായത്തിലെ അഴിമുഖത്ത് താമസിക്കുന്ന ഒളാട്ട് മധുവിനാണ് (55) കാർ യാത്രയ്ക്കിടെ സൂര്യാഘാതമേറ്റത്. കാർ ഡോറിന്റെ ഗ്ളാസ് താഴ്ത്തിവച്ചിരിക്കുകയായിരുന്നു.
കടപ്പുറം മുനയ്ക്കകടവ് കോസ്റ്റൽ പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന ബിന്ദുവിനെ (40) കഴിഞ്ഞദിവസം രാത്രി വീട്ടുമുറ്റത്തു വച്ചാണ് പാമ്പുകടിച്ചത്. കുന്നംകുളം മലങ്കര ആശുപത്രിയിൽ ബിന്ദുവിനെ സന്ദർശിക്കാൻ പോകവേയായിരുന്നു മധുവിന് സൂര്യാതപമേറ്റത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |