
തൃക്കൈപ്പറ്റ(വയനാട്): ഉരുൾദുരിതബാധിതർക്ക് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കൈപ്പറ്റയിൽ നിർമ്മിച്ചുനൽകുന്ന സ്നേഹ വീടുകളിൽ താമസം തുടങ്ങി.105 വീടുകളിലെ 51 വീട്ടുകാരാണ് ഇന്നലെ മുതൽ താമസം തുടങ്ങിയത്. വീടുകളിലേക്കുള്ള ഫർണിച്ചറുകളും ഗൃഹോപകരണങ്ങളും ഒരു മാസത്തെ ഭക്ഷണവുമടക്കം ഉറപ്പാക്കിയാണ് വീടുകൾ നൽകിയത്.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വീട്ടുകാർക്ക് സ്‌നേഹാശംസകൾ നേർന്നു. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, പി.കെ ബഷീർ എം.എൽ.എ, പി.കെ ഫിറോസ്, ജയന്തി രാജൻ, പി.എം.എ സമീർ, അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, അഡ്വ. ടി.ജെ ഐസക്, കെ. ടി ഹംസ മുസ്ലിയാർ, ചന്ദ്രിക കൃഷ്ണൻ, എച്ച്.ബി പ്രദീപ് , പി.കെ അബൂബക്കർ, ടി.ഹംസ, ഞെരളത്ത് ഹരിഗോവിന്ദൻ, ഉഷ വിജയൻ തുടങ്ങിയവർ സംബന്ധിച്ചു. ടി. മുഹമ്മദ് സ്വാഗതവും എൻ.കെ റഷീദ് നന്ദിയും പറഞ്ഞു.
ഭവന പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 25 വീടുകളുടെ ഉദ്ഘാടനം ജൂൺ 15നും അവസാന ഘട്ടം സെപ്തംബർ 30നും നടക്കും. മൂന്ന് ബെഡ്റൂമുകളും രണ്ട് ബാത്ത്റൂമുകളും അടുക്കള, ഡൈനിംഗ് ഹാൾ, വർക്ക് ഏരിയ, സിറ്റൗട്ട്, ബ്രിക്സ് പാകിയ മുറ്റം, മുൻവശത്ത് ഏഴ് മീറ്റർ വീതിയിൽ ടൈൽ പാകിയ റോഡ് എന്നീ സൗകര്യങ്ങളടങ്ങുന്നതാണ് വീടുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |