
വർക്കല: എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് ബി.ജയപ്രകാശന്റെയും ഷീജ ജയപ്രകാശന്റെയും മകൾ കല്ലമ്പലം സൂര്യകാന്തിയിൽ ഡോ.അശ്വനി പ്രകാശും കൊല്ലം മുണ്ടയ്ക്കൽ ശ്രീരാഗത്തിൽ സജീവ്.എസ്.ബിയുടെയും പരേതയായ റീന.എൻ.ആറിന്റെയും മകൻ ആദർശ് ആർ.എസും ശിവഗിരി ശാരദാമഠത്തിൽ വിവാഹിതരായി.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ,ഭാര്യ പ്രീതി നടേശൻ,ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ,സ്വാമി സൂക്ഷ്മാനന്ദ,സ്വാമി ഋതംഭരാനന്ദ,സ്വാമി അസംഗാനന്ദഗിരി,അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ,എ.ഡി.ജി.പി എം.ആർ.അജിത് കുമാർ,എസ്.എൻ.ഡി.പി യോഗം നേതാക്കളായ മോഹൻശങ്കർ,സുന്ദരൻ,വിപിൻരാജ്, അജി.എസ്.ആർ.എം,ഗോകുൽദാസ്,എസ്.ആർ.എം.യു ഡിവിഷണൽ സെക്രട്ടറി ഗോപീകൃഷ്ണ,വി.ജോയി എം.എൽ.എ,ഗോകുലം മെഡിക്കൽ കോളേജ് ഹെഡ് ഡോ.മനോജൻ,സിനിമ താരങ്ങളായ നന്ദു,ബിജുപപ്പൻ,സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ.വി.ബി.ബിനു, മുൻമന്ത്രി വി.എസ്.ശിവകുമാർ,കെ.എ.ബാഹുലേയൻ,എറണാകുളം ഡി.ഐ.ജി അതുൽ കുമാർ,തിരുവനന്തപുരം കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ,മുൻ എം.എൽ.എ വർക്കല കഹാർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി,വിവിധ എസ്.എൻ.ഡി.പി യോഗം
യൂണിയനുകളിലെ പ്രസിഡന്റുമാർ,വൈസ് പ്രസിഡന്റുമാർ,സെക്രട്ടറിമാർ,ശാഖാ ഭാരവാഹികൾ,യൂത്ത് മൂവ്മെന്റ്,വനിതാസംഘം ഭാരവാഹികൾ,ശിവജി ഗ്രൂപ്പ് സി.ഇ.ഒ ശിവജി ജഗന്നാഥൻ,ഗവർണറുടെ പേഴ്സണൽ സെക്രട്ടറി മോഹനൻ,കോണ്ടൂർ ഗ്രൂപ്പ് സി.ഇ.ഒ ശിവപ്രസാദ്,റാക്കോ ഗ്രൂപ്പ് ഒഫ് കമ്പനീസ് യു.എ.ഇ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: വധൂവരന്മാരായ ഡോ.അശ്വനി പ്രകാശും ആദർശ് ആർ.എസും എസ്.എൻ.ഡി.പി യോഗം
ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ,ഭാര്യ പ്രീതി നടേശൻ,സ്വാമി സൂക്ഷ്മാനന്ദ എന്നിവർക്കൊപ്പം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |