
തിരുവനന്തപുരം: പാമ്പുകടിയേറ്റുള്ള മരണം തടയാൻ റഫറൽ പ്രോട്ടോക്കോൾ തയ്യാറാക്കാൻ ആരോഗ്യവകുപ്പ്. ഇതിനായി ആന്റിവെനമുള്ളതും ഐ.സി.യു, വെന്റിലേറ്റർ സൗകര്യങ്ങളുള്ളതുമായ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ ചാർട്ട് തയ്യാറാക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർ നിർദ്ദേശം നൽകി. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ താലൂക്ക് ആശുപത്രി വരെയുള്ള സ്ഥാപന മേധാവികൾക്കാണ് നിർദ്ദേശം നൽകിയത്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുൾപ്പെടെ പാമ്പുകടിയേറ്റവരെ എത്തിക്കാറുണ്ട്. എന്നാൽ തൊട്ടടുത്ത ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇത് പമ്പുകടിയേറ്റ ആളുടെ ജീവൻ അപകടത്തിലാക്കും. ആന്റിവെനം എവിടെ കിട്ടും. ഇതിനായി അടിസ്ഥാന സൗകര്യമുള്ള ആശുപത്രികൾ ഏതൊക്കയാണ് എന്നകാര്യങ്ങൾ കൃത്യമായി ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ അറിയുന്നതിനാണ് ചാർട്ട് തയ്യാറാക്കുന്നത്.
റഫർ ചെയ്യുന്ന രോഗികളെ ആംബുലൻസിലാണോ സ്വകാര്യ വാഹനങ്ങളിലാണോ അയയ്ക്കേണ്ടത് എന്നത് രോഗിയുടെ ആരോഗ്യസ്ഥിതി, പ്രായം എന്നിവയുൾപ്പെടെ കണക്കിലെടുത്താകണമെന്നും നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |