
ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ ഹോമമന്ത്റം രചിച്ചതിന്റെ ശതാബ്ദി പ്രമാണിച്ച് 31ന് രാവിലെ 6.30ന് ശിവഗിരിയിൽ നടക്കുന്ന ശാന്തിഹവന മഹായജ്ഞത്തിലേക്ക് ശ്രീനാരായണ പാരമ്പര്യം പിന്തുടരുന്ന ശാന്തിക്കാരെ ക്ഷണിക്കുന്നതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അറിയിച്ചു. 51 ഹോമകുണ്ഡങ്ങളിലായി 500 പരികർമ്മികളെ പങ്കെടുപ്പിച്ചാണ് ചരിത്രത്തിൽ ആദ്യമായി യജ്ഞം നടത്തുന്നത്. സ്വാമി സച്ചിദാനന്ദ മുഖ്യാചാര്യനാകും. ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ കാർമ്മികത്വവും ശിവഗിരിമഠം വൈദികാചാര്യൻ സ്വാമി ശിവനാരായണതീർത്ഥ, സ്വാമി ജ്ഞാനതീർത്ഥ, സജീവൻശാന്തി എന്നിവർ വൈദികകാർമ്മികത്വവും വഹിക്കും. പരികർമ്മികളാകാൻ ആഗ്രഹിക്കുന്നവരും ഭക്തജനങ്ങളും ശിവഗിരിയിലെ ഗുരുധർമ്മപ്രചരണസഭാ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം.വിവരങ്ങൾക്ക്: 7012721492, 9496504181
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |