
മലപ്പുറം: കരുവാരക്കുണ്ടിൽ കാട്ടാനയുടെ അക്രമത്തിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷീറാണ് മരിച്ചത്. ഇന്ന് രാവിലെ റബ്ബർ ടാപ്പിംഗിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജംഷീറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. യുവാവിന്റെ മരണത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു.
ടാപ്പിംഗിന് ഇടയ്ക്കല്ല സംഭവം ഉണ്ടായതെന്നും മരണത്തിൽ ചില ദുരൂഹതകളുണ്ടെന്നും ജംഷീറിനൊപ്പം രണ്ടുപേർ കൂടി സ്ഥലത്തുണ്ടായിരുന്നുവെന്നും നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ പറഞ്ഞു. കാട്ടാനയുടെ ആക്രമണം തള്ളിക്കളയുന്നില്ലെന്നും എന്നാൽ വനത്തിനുള്ളിൽ വച്ചാണോ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണോ ആക്രമണം എന്നതിൽ വ്യക്തതയില്ലെന്നും ധനിക് ലാൽ പറഞ്ഞു. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |