
ന്യൂഡൽഹി: വയോധികക്കെതിരെ മറ്റൊരു വയോധിക നൽകിയ അപകീർത്തി കേസിലെ വാദം കേൾക്കൽ 2046 ലേക്ക് മാറ്റി ബോംബെ ഹൈകോടതി. ഒമ്പത് വർഷം പഴക്കമുള്ള കേസ് വ്യക്തിപരമായ തർക്കം മാത്രമാണെന്ന് വിമർശിച്ചാണ് കോടതി 2046 ലേക്ക് മാറ്റിയത്. 90 വയസുള്ള തരിണിബിന്‍ ദേശായി എന്ന വയോധിക കിൽകിൽരാജ് ഭന്‍സാലിക് എന്ന മറ്റൊരു വയോധികക്കെതിരെ 2017 ൽ നൽകിയതാണ് ഈ കേസ്. വയോധികർ തമ്മിലുള്ള ഈ പോരാട്ടം വെറും `അഹന്തയുടെ പോരാട്ടം' മാത്രമാണെന്ന് വിശേഷിപ്പിച്ച കോടതി ഇത്തരം തർക്കങ്ങൾ നീതിന്യായ വ്യവസ്ഥയെ തടസപ്പെടുത്തുകയും കൂടുതൽ ഗൗരവകരമായ കേസുകളിൽ നിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്യുമെന്ന് ജസ്റ്റിസ് ജിതേന്ദ്ര ജെയിൻ മുന്നറിയിപ്പ് നൽകി.
ഇത്തരം തർക്കങ്ങൾ കോടതിയുടെ വിലപ്പെട്ട സമയം കളയാനും പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുന്നതിനെ തടസപ്പെടുത്താനും ഇടവരുത്തുന്നു. പരസ്പരം നിരുപാധികം മാപ്പ് പറഞ്ഞ് കേസ് രമ്യമായി പരിഹരിക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ തരിണിബിന്‍ ദേശായി കേസ് പിൻവലിക്കാൻ തയ്യാറായില്ല. കേസുമായി മുന്നോട്ടു പോകുകയായിരുന്നു. കേസിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി കേസ് 2046ലേക്ക് മാറ്റിവയ്ക്കുകയും ചെയ്തു. 2046 നു മുമ്പായി കേസിന്‍റെ വാദം കേൾക്കില്ലെന്നും ജസ്റ്റിസ് ജിതേന്ദ്ര ജെയിന്‍ വ്യക്തമാക്കി. ഗൗരവകരവും അടിയന്തരവുമായ കേസുകൾക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഈ തർക്കത്തെ കോടതി ഇത്രയും നീണ്ട കാലയളവിലേക്ക് മാറ്റിവെച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |