
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം പൂർത്തിയായെന്നും വ്യക്തമായ തെളിവുകളുണ്ടെന്നും പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) അറിയിച്ചു. അതേസമയം രഞ്ജിത്തിനെ ഒളിവിൽപ്പോകാൻ സഹായിച്ചെന്ന ആരോപണത്തിൽ നടൻ ബോബികുര്യൻ ഉൾപ്പെടെയുള്ളവർക്ക് സംഘം ക്ലീൻചിറ്റ് നൽകി. സിനിമയുടെ സെറ്റിലെ കാരവാനിൽവച്ച് ജനുവരി 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവനടിയുടെ പരാതിയിൽ മാർച്ച് 31ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |