
തിരുവനന്തപുരം: വേനൽ മഴ പലയിടത്തും സജീവമായതോടെ ഉയർന്ന ചൂടിൽ നേരിയ ആശ്വാസം. കഴിഞ്ഞ ആഴ്ചകളിൽ 41 ഡിഗ്രിവരെ എത്തിയ പാലക്കാട്ട് ഇന്നലെ താപനില 38.7 ഡിഗ്രിയായി. പുനലൂരിൽ 35.5 ആയി കുറഞ്ഞു. വേനൽ മഴ വരുംദിവസങ്ങളിൽ ശക്തമാകാനാണ് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |