
ആലപ്പുഴ: നഗരത്തിൽ ശുചിത്വവുമായി ബന്ധപ്പെട്ട പൊതുജന അഭിപ്രായം രേഖപ്പെടുത്താൻ സിറ്റിസൺ ഫീഡ് ബാക്ക് ആരംഭിച്ചു. പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ ലിങ്കിലൂടെ രേഖപ്പെടുത്താം.നഗരം വൃത്തിയായി സൂക്ഷിക്കുന്നതിന് നഗര വാസികളുടെയും സഹകരണമുണ്ടാകണമെന്ന് നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ് അഭ്യർത്ഥിച്ചു. മുന്നൊരുക്കങ്ങൾക്കായി നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരുടെ അടിയന്തര യോഗം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം നൗഫലിന്റെ അധ്യക്ഷതയിൽ കൂടി.മുനിസിപ്പൽ സെക്രട്ടറി എസ്.സനിൽ, ഹെൽത്ത് ഓഫീസർ ഡോ.ആർ.എസ് ഗോപകുമാർ, സ്വച്ഛ് സർവേക്ഷണ നോഡൽ ഓഫീസർ സി.ജയകുമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |