SignIn
Kerala Kaumudi Online
Thursday, 30 April 2026 3.10 PM IST

മലപ്പുറം പുറവത്തൂരിലെ ഡ്രഡ്ജിംഗ്: ഹൈക്കോടതി റിപ്പോർട്ട് തേടി

Increase Font Size Decrease Font Size Print Page


കൊച്ചി: മലപ്പുറം പുറത്തൂർ പഞ്ചായത്ത് പരിധിയിൽ ഭാരതപ്പുഴയിൽ നടത്തുന്ന അശാസ്ത്രീയ ഡ്രഡ്ജിംഗ് മൂലം പുഴയ്ക്കും സമീപത്തെ വീടുകളടക്കം സ്ഥാപനങ്ങൾക്കുമുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. ഡ്രഡ്ജിംഗ് തടയണമെന്നും നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് സമീപവാസികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.എം. മനോജിന്റെ ഉത്തരവ്. ഹർജി മേയ് 22ന് പരിഗണിക്കാൻ മാറ്റി.
അറ്റകുറ്റപ്പണികൾക്ക് വേണ്ടിയുള്ള ഡ്രഡ്ജിംഗ് ആണ് ഇവിടെ ആവശ്യമെങ്കിലും വാണിജ്യ സ്വഭാവത്തിലുള്ളതാണ് നടക്കുന്നതെന്നാണ് ഹർജിക്കാരുടെ വാദം. പുഴയോര സംരക്ഷണ നിയമം ലംഘിച്ചാണ് ജോലികൾ. ഇത് സംബന്ധിച്ച് തഹസിൽദാരുടെ റിപ്പോർട്ടുമുണ്ട്. മൽസ്യ സമ്പത്ത് നഷ്ടമായതിനാൽ മൽസ്യത്തൊഴിലാളികളും ബുദ്ധിമുട്ടിലാണെന്നും ഹർജിക്കാർക്ക് വേണ്ടി അഡ്വ. ജി. കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി.

TAGS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.