SignIn
Kerala Kaumudi Online
Saturday, 02 May 2026 2.47 AM IST

ആർ.ശങ്കർ ജന്മവാർഷിക സമ്മേളനം

Increase Font Size Decrease Font Size Print Page
kp

മാവേലിക്കര: രാജ്യത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന നവോത്ഥാന മുന്നേറ്റങ്ങൾക്ക് കരുത്തും ശക്തിയും പകർന്ന നടപടിയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്കുള്ള ആർ.ശങ്കറിന്റെ കടന്നുവരവെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആർ.ശങ്കറിന്റെ 117-ാമത് ജന്മവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീകുമാർ. ആർ.ശങ്കറിന്റെ നേതൃത്വത്തിൽ കേരളത്തിൽ തുടക്കം കുറിച്ച സാമൂഹ്യ സുരക്ഷാപെൻഷനുകൾ പിൽക്കാലത്ത് രാജ്യത്തിന് മാതൃകയായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ് അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തി.നഗരസഭ വൈസ് ചെയർമാൻ കെ.ഗോപൻ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ നൈനാൻ സി.കുറ്റിശ്ശേരിൽ, കെ.എൽ.മോഹൻലാൽ, അംഗങ്ങളായ കണ്ടിയൂർ അജിത്ത്, കുറത്തികാട് രാജൻ, വള്ളികുന്നം ഷൗക്കത്ത്, ബ്ലോക്ക് ഭാരവാഹികളായ സജീവ്പ്രായിക്കര, അനിത വിജയൻ, റ്റി.കൃഷ്ണ കുമാരി, ഡി.ബാബു, റെജി കുഴിപറമ്പിൽ, ചിത്രാ ഗോപാലകൃഷ്ണൻ, ഉമാദേവി, നൈനാൻ ജോൺ,രാമചന്ദ്രകുറുപ്പ്, ശാന്തി തോമസ്, വരുൺ ദേവ്, സിൽജ തോമസ്, വിനി വിബിൻ, ശങ്കർ ഉണ്ണികൃഷ്ണൻ, മഹാദേവൻ നായർ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.