കാഞ്ഞങ്ങാട്: കുട്ടികളുടെ ആദ്യ വിദ്യാലയം അവരുടെ വീടാണെന്നും ആദ്യ അദ്ധ്യാപകർ മാതാപിതാക്കളാണെന്നും അവരെ ആശ്രയിച്ചാണ് കുട്ടികളുടെ സ്വഭാവ രൂപീകരണം നടക്കുന്നതെന്നും ശിൽപി കാനായി കുഞ്ഞിരാമൻ പറഞ്ഞു. ബാലബോധിനി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള വായനക്കളരി - വായനാവെളിച്ചത്തിന്റെ ഭാഗമായി കാനായിയെ അറിയുക എന്ന പരിപാടിയുടെ ഭാഗമായി തന്റെ വസതിയിൽ എത്തിയ കുട്ടികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപരമായ കഴിവുകൾ വളർത്തിയെടുക്കുന്നതിന് സങ്കോചവും നാണവും വെടിയാൻ തയ്യാറാവണമെന്ന് കാനായി പറഞ്ഞു. കുട്ടികൾ ഉപഹാരം നൽകി കാനായിയെ ആദരിച്ചു. അഡ്വ. പി. അപ്പുക്കുട്ടൻ, എ.കെ ആൽബർട്ട്, സി. ശശിധരൻ, പി.യു കുഞ്ഞമ്പു നായർ, ഒ.കെ വിജയരാലവൻ, വി. ഗോപി, വി. ഉഷ, പി.വി ശാലു, സി. ലളിത, പി.വി രഘുനാഥ്, എം. പുഷ്പലത എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |