
പത്തനംതിട്ട : വനിതാസംവരണബിൽ അട്ടിമറിച്ച സി.പി.എം - കോൺഗ്രസ് കൂട്ടുകെട്ടിനെതിരെ മഹിളാമോർച്ച സംഘടിപ്പിച്ച പ്രതിഷേധമാർച്ച് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ സെക്രട്ടറി മീനാ എം.നായർ മുഖ്യപ്രഭാഷണം നടത്തി. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ശ്രീവിദ്യാ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാജനറൽ സെക്രട്ടറിമാരായ അയിരൂർ പ്രദീപ്, അഡ്വ.കെ.ബിനുമോൻ , പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ. സുജാഗിരീഷ്, മഹിളാ മോർച്ച ജില്ലാജനറൽ സെക്രട്ടറിമാരായ രാജി വിജയകുമാർ ,ബിന്ദു ഹരികുമാർ എനിവർ നേതൃത്യം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |