SignIn
Kerala Kaumudi Online
Tuesday, 05 May 2026 11.56 PM IST

സ്ഥാനാർത്ഥികളുടെ പ്രതീക്ഷകൾ

Increase Font Size Decrease Font Size Print Page
vote

കോന്നി​ മണ്ഡലം

കെ.യു.ജനീഷ്കുമാർ (എൽ.ഡി.എഫ് )

എം.എൽ.എ എന്ന നിലയിലുള്ള കഴിഞ്ഞ ആറര വർഷത്തെ പ്രവർത്തനവും ജനകീയ വിഷയങ്ങളിൽ ഇടപെടാൻ കഴിഞ്ഞതും വി​കസനനേട്ടവും വോട്ടായി​ മാറും. എൽ.ഡി.എഫിന്റെ ശക്തമായ കേഡർ സംവിധാനവും അനുകൂലഘടകമാണ്.

സതീഷ് കൊച്ചു പറമ്പിൽ (യു.ഡി.എഫ് )

കോന്നി, പ്രമാടം,തണ്ണിത്തോട്, അരുവാപ്പലം, വള്ളിക്കോട്, മൈലപ്ര,ചിറ്റാർ പഞ്ചായത്തുകളിൽ വ്യക്തമായ ഭൂരിപക്ഷം നേടും. സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരവും അനുകൂലമാകും. വി​ജയപ്രതീക്ഷയേറെയാണ്.

ടി.പി.സുന്ദരേശൻ (എൻ.ഡി.എ)

ഇടത് വലത് മുന്നണികൾക്കെതിരെയുള്ള ജനവികാരം വോട്ടായി മാറും. കേന്ദ്രസർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ നേട്ടം ജനവിധി എൻ.ഡി.എക്ക് അനുകൂലമായി മാറും. കോന്നി സ്വദേശി എന്ന പരിവേഷവുമുണ്ട്.

തിരുവല്ല മണ്ഡലം

അ​ഡ്വ.​ ​മാ​ത്യു​ ​ടി.​തോ​മ​സ് ​
(​എ​ൽ.​ഡി.​എ​ഫ്)
വി​ജ​യി​ക്കു​മെ​ന്ന​ ​ശു​ഭ​പ്ര​തീ​ക്ഷ​യി​ലാ​ണ്.​ 300​ 0​മു​ത​ൽ​ 7000​വ​രെ​ ​വോ​ട്ടു​ക​ളു​ടെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​വി​ജ​യി​ക്കും.​ ​നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​ ​ന​ട​പ്പാ​ക്കി​യ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​ഇ​ട​തു​പ​ക്ഷ​ ​സ​ർ​ക്കാ​രി​ന്റെ​ ​ക്ഷേ​മ​പ​ദ്ധ​തി​ക​ളും​ ​ഗു​ണ​ക​ര​മാ​കും.

അ​ഡ്വ.​ ​വ​ർ​ഗീ​സ് ​മാ​മ്മ​ൻ
​ ​(​യു.​ഡി.​എ​ഫ്)
യു.​ഡി.​എ​ഫ് ​ച​രി​ത്ര​വി​ജ​യം​ ​നേ​ടും.​ ​പ​തി​നാ​യി​ര​ത്തി​ലേ​റെ​ ​വോ​ട്ടു​ക​ളു​ടെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​വി​ജ​യി​ക്കും.​ ​തി​രു​വ​ല്ല​യി​ൽ​ 20​വ​ർ​ഷ​ത്തെ​ ​വി​ക​സ​ന​മു​ര​ടി​പ്പി​നും​ ​നി​സം​ഗ​ത​യ്ക്കു​മെ​തി​രെ​ ​ജ​ന​ങ്ങ​ൾ​ ​ബാ​ല​റ്റി​ലൂ​ടെ​ ​മ​റു​പ​ടി​ ​ന​ൽ​കി​യെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​സം​ശ​യ​മി​ല്ല.

അ​നൂ​പ് ​ആ​ന്റ​ണി​ ​
(​എ​ൻ.​ഡി.​എ)
തി​രു​വ​ല്ല​യി​ലെ​ ​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ​ള​രെ​ ​മി​ക​ച്ച​ ​പ്ര​തി​ക​ര​ണ​മാ​ണ് ​ല​ഭി​ച്ച​ത്.​ ​വി​ക​സ​ന​വും​ ​ജ​ന​കീ​യ​ ​വി​ഷ​യ​ങ്ങ​ളും​ ​മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു​ ​പ്ര​ചാ​ര​ണം.​ ​പ്ര​വ​ർ​ത്ത​ക​രും​ ​ജ​ന​ങ്ങ​ളും​ ​ന​ൽ​കി​യ​ ​ആ​ത്മ​വി​ശ്വാ​സം​ ​വി​ജ​യ​ത്തി​ൽ​ ​കു​റ​ഞ്ഞൊ​ന്നും​ ​പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല.

അടൂർ മണ്ഡലം

പ്രി​ജി​ ​ക​ണ്ണ​ൻ​
​(​എ​ൽ.​ഡി.​എ​ഫ് )
നൂ​റു​ ​ശ​ത​മാ​നം​ ​വി​ജ​യ​ ​പ്ര​തീ​ക്ഷ​യു​ണ്ട്.​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ 15​ ​വ​ർ​ഷം​ ​ന​ട​പ്പി​ലാ​ക്കി​യ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളും​ ​എ​ൽ​ ​ഡി​ ​എ​ഫ് ​സ​ർ​ക്കാ​രി​ന്റെ​ ​ജ​ന​ക്ഷേ​മ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​വോ​ട്ടാ​യി​ ​മാ​റും.​ ​കൊ​ടു​മ​ൺ​ ​പ​ന്ത​ളം​ ​ന​ഗ​ര​സ​ഭ​യി​ലും​ ​മു​ൻ​തൂ​ക്കം​ ​ഉ​ണ്ടാ​കും.

അ​ഡ്വ.​പ​ന്ത​ളം​ ​പ്ര​താ​പ​ൻ​
​(​എ​ൻ.​ഡി.​എ​ )
ന​ല്ല​ ​വി​ജ​യ​ ​പ്ര​തീ​ക്ഷ​യി​ലാ​ണ്.​ ​അ​ടൂ​ർ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​സ്ഥാ​യി​യാ​യ​ ​മാ​റ്റം​ ​കൊ​ണ്ടു​വ​രാ​ൻ​ ​മാ​റി​ ​മാ​റി​ ​ഭ​രി​ച്ച​ ​എ​ൽ​ ​ഡി​ ​എ​ഫ്,​ ​യു​ ​ഡി​ ​എ​ഫ് ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ​സാ​ധി​ക്കാ​ത്ത​ത് ​തി​​​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പ്ര​തി​ഫ​ലി​ക്കും.​ ​പ​ന്ത​ളം​ ​ന​ഗ​ര​സ​ഭ,​ ​പ​ന്ത​ളം​ ​തെ​ക്കേ​ക്ക​ര,​ ​പ​ള്ളി​ക്ക​ൽ,​ ​ഏ​റ​ത്ത് ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​മു​ൻ​തൂ​ക്കം​ ​ല​ഭി​ക്കും.

അ​ഡ്വ.​സി.​വി.​ശാ​ന്ത​കു​മാ​ർ​ ​
(​യു.​ഡി.​എ​ഫ് )
നൂ​റു​ ​ശ​ത​മാ​നം​ ​വി​ജ​യ​ ​പ്ര​തീ​ക്ഷ​യി​ലാ​ണ്.​ ​അ​ടൂ​ർ​ ​മ​ണ്ഡ​ല​ത്തി​ലെ​ 15​ ​വ​ർ​ഷ​ത്തെ​ ​വി​ക​സ​ന​മു​ര​ടി​പ്പ് ​വോ​ട്ടാ​യി​ ​മാ​റും.​ ​മു​ഴു​വ​ൻ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും​ ​ന​ഗ​ര​സ​ഭ​ക​ളി​ലും​ ​ലീ​ഡ് ​ചെ​യ്യും.​ ​ത​ദ്ദേ​ശ​ ​തി​​​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ത​നി​യാ​വ​ർ​ത്ത​നം​ ​ഉ​ണ്ടാ​കും.

ആറൻമുള മണ്ഡലം

അ​ബി​​​ൻ​ ​വ​ർ​ക്കി ​(​യു.​ഡി.​എ​ഫ്)
ന​ല്ല​ ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​ ​ത​ന്നെ​ ​വി​ജ​യം​ ​ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​എ​ൽ.​ഡി.​എ​ഫി​ന്റെ​ ​ക​യ്യി​ൽ​ ​നി​ന്ന് ​വ​ൻ​ ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​ ​മ​ണ്ഡ​ലം​ ​തി​രി​ച്ചു​പി​ടി​യ്ക്കും.​ ​എ​ൽ.​ഡി.​എ​ഫി​ന് ​ആ​ധി​പ​ത്യ​മു​ള്ള​ ​ഇ​ര​വി​പേ​രൂ​ർ,​ ​മെ​ഴു​വേ​ലി​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​വ​ലി​യ​ ​ഭൂ​രി​പ​ക്ഷം​ ​നേ​ടും.

വീ​ണാ​ ​ജോ​ർ​ജ് (​എ​ൽ.​ഡി.​എ​ഫ്)
ര​ണ്ടു​ത​വ​ണ​ ​പി​ന്തു​ണ​ച്ച​ ​ആ​റ​ൻ​മു​ള​യി​ലെ​ ​ജ​ന​ങ്ങ​ൾ​ ​ഇ​ത്ത​വ​ണ​യും​ ​കൂ​ടെ​യു​ണ്ട്.​ ​മു​ൻ​ ​കാ​ല​ങ്ങ​ളി​ലേ​ക്കാ​ൾ​ ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​ ​വി​ജ​യി​ക്കും.​ ​എ​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ലും​ ​വ്യ​ക്ത​മാ​യ​ ​ഭൂ​രി​പ​ക്ഷം​ ​നേ​ടും.

കു​മ്മ​നം രാജശേഖരൻ (​എ​ൻ.​ഡി.​എ)
തി​​​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​അ​നു​കൂ​ല​മാ​കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ്.​ ​വൈ​കാ​രി​ക​മാ​യ​ ​ഒ​രു​ ​തി​​​ര​ഞ്ഞെ​ടു​പ്പ് ​അ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​ബി.​ജെ.​പി​ ​ക്ക് ​വോ​ട്ടു​ ​ചെ​യ്യാ​ൻ​ ​മ​ടി​യി​ല്ലാ​ത്ത​ ​അ​ത്ര​യും​ ​വോ​ട്ടു​ക​ൾ​ ​അ​ടി​സ്ഥാ​ന​ ​വോ​ട്ടാ​യി​ ​ല​ഭി​ക്കും.​ ​ഇ​ത് ​വ​ലി​​​യ​ ​പ്ര​തീ​ക്ഷ​യാ​ണ്.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.