
തിരുവനന്തപുരം: മൊബൈൽ ഫോൺ കവർന്ന പ്രതികൾ പിടിയിൽ. പുളിയറക്കോണം സെന്റ് മേരീസ് സ്കൂളിന് സമീപം വടക്കുംകര വീട്ടിൽ ആദർശ് (24), പി.ടി.പി നഗർ കോണത്തുകുളങ്ങര വീട്ടിൽ അഭിലാഷ് (34), പേരൂർക്കട വാഴോട്ടുകോണം മൂന്നാംമൂട് അനിത ഭവനിൽ നൗഫൽ (25) എന്നിവരെയാണ് വട്ടിയൂർക്കാവ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം അർദ്ധരാത്രി 12.15ഓടെയായിരുന്നു സംഭവം. കാഞ്ഞിരംപാറ ഭാഗത്തുള്ള ഹോട്ടലിന്റെ പാർക്കിംഗ് സ്ഥലത്ത് ഇരിക്കുകയായിരുന്ന വട്ടിയൂർക്കാവ് സ്വദേശിയായ യുവാവിനെ ആക്രമിക്കുകയും കൈവശമുണ്ടായിരുന്ന ഒന്നേകാൽ ലക്ഷം വിലയുള്ള മൊബൈൽഫോൺ തട്ടിപ്പറിച്ച് കടന്നുകളയുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
