കൊല്ലം: മുന്നണി കോട്ടകൾ ഇളകുമ്പോഴും ആരെയും തുണയ്ക്കാതെ 'നോട്ട' അമർത്തി ജില്ലയിലെ 9078 വോട്ടർമാർ. സ്ഥാനാർത്ഥികളോടുള്ള അതൃപ്തിയും നിലവിലെ രാഷ്ട്രീയ ശൈലികളോടുള്ള വിയോജിപ്പും പ്രകടമാക്കുന്ന ഈ വോട്ടുകൾക്ക് പിന്നിൽ പ്രധാനമായും യുവാക്കളാണെന്നാണ് വിലയിരുത്തൽ.
വോട്ടുബാങ്ക് രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന പുതുതലമുറ വോട്ടർമാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താൻ നോട്ടയെ ആയുധമാക്കിയതാകാം ഈ വർദ്ധനവിന് കാരണം.
ജില്ലയിൽ നോട്ട പ്രയോഗത്തിൽ ചവറ മണ്ഡലമാണ് ഒന്നാമത്. 1289 പേരാണ് ആർക്കും വോട്ടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞത്. പുനലൂരിൽ 1281 വോട്ടുകൾ നോട്ട പെട്ടിയിലാക്കി. ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കുറഞ്ഞ നോട്ട വോട്ടുകൾ കരുനാഗപ്പള്ളിയിലാണ്, 525 വോട്ടുകൾ.
കൊല്ലം -715
കരുനാഗപ്പള്ളി -525
ചാത്തന്നൂർ -728
ചവറ -1289
പുനലൂർ -1281
കൊട്ടാരക്കര -611
പത്തനാപുരം -613
ചടയമംഗലം -881
കുണ്ടറ -611
ഇരവിപുരം -912
കുന്നത്തൂർ - 828
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |